
തിരുവനന്തപുരം: ഉഷ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയാലിസിസ് മാൻ അവാർഡ് ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്സിക്യുട്ടിവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാറിന് വൈസ് പ്രസിഡന്റ് അമിത് ശർമ സമ്മാനിച്ചു.എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന ചടങ്ങ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. രാജ്യത്തെ നിർദ്ധനരായ രോഗികൾക്ക് ഏറ്റവും കൂടുതൽ സൗജന്യ ഡയാലിസിസ് നൽകിയത് പരിഗണിച്ചാണ് അവാർഡ്. 10 വർഷം മുൻപ് ആരംഭിച്ച ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നവജീവനം ഡയാലിസിസ് പദ്ധതിയിലൂടെ ഇതുവരെ 5,25,000 ഡയാലിസിസ് ചികിത്സ സൗജന്യമായി നൽകി.