1

പോത്തൻകോട്: എൽ.ഡി.എഫ് കഴക്കൂട്ടം മണ്ഡലം കൺവെൻഷൻ അൾസാജ് കൺവെൻഷൻ സെന്ററിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.വിജയകുമാർ, ജില്ലാ കമ്മിറ്റിയംഗം വി.ജയപ്രകാശ്, മണ്ഡലം സെക്രട്ടറി സി.ലെനിൻ, ഏരിയ സെക്രട്ടറി ഡി. രമേശൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,മണ്ഡലം സെക്രട്ടറി ചന്തവിളമധു, എസ്. മനോജ്, എസ്. മനോഹരൻ, പി.കെ. പുഷ്കരകുമാർ സുനിൽഖാൻ, പ്രസന്നകുമാർ, സബീർ തൊളിക്കുഴി, അഗസ്റ്റിൻ ജോൺ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ കഴക്കൂട്ടം പ്രേംകുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, വി.എസ്.ബിന്ദു, ഡോ.ഉദയകല, അയിലം ഉണ്ണികൃഷ്ണൻ, തുടങ്ങിയ സാംസ്‌കാരിക പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി. ജയപ്രകാശ്, അയിലം ഉണ്ണികൃഷ്ണൻ, കഴക്കൂട്ടം പ്രേംകുമാർ കാര്യവട്ടം ശ്രീകണ്ഠൻ നായർ,കെ. ശിവദാസൻ, പി.കെ. പുഷ്കരകുമാർ, അയ്യപ്പൻ ചെട്ടിയാർ, പ്രൊഫസർ ശിശുപാലൻ എന്നിവർ രക്ഷാധികാരികളായും സി.ലെനിൻ ചെയർമാനായും ചന്തവിള മധു കൺവീനറായും 1001 അംഗങ്ങളടങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മറ്റിയെയും 251 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.