വിതുര:തൊളിക്കോട് പഞ്ചായത്തിലെ തച്ചൻകോട് വാർഡിൽ ക്ഷേത്രത്തിന് സമീപം മാലിന്യപ്ലാന്റും, ശ്മശാനവും സ്ഥാപിക്കാൻ പോകുന്ന പഞ്ചായത്തിന്റെ നീക്കത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ നടത്തും.ആക്ഷൻ കൗൺസിൽ ചെയർമാൻ ചെറുവക്കോണം സത്യൻ,രക്ഷാധികാരി എൽ.സുകുമാരൻ,കൺവീനർ സുനിൽകുമാർ,ചെറുവക്കോണം സുകു ഷെഫീക്ക്,കെ.ജോയ് എന്നിവർ നേതൃത്വം നൽകും.