കിളിമാനൂർ:കിളിമാനൂർ വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്‌നിക്കൽ ക്യാമ്പസ്സിലെ സ്പോർട്സ് ഡേ ഇന്ന് നടക്കും.സന്തോഷ് ട്രോഫി വിജയികളായ കേരള ഫുട്ബാൾ ടീമിന്റെ ക്യാപ്റ്റനും,ഗോകുലം കേരള ഫുട്ബോൾ ടീമംഗവുമായ ജിജോ ജോസഫ് വൈകിട്ട് 3ന് സമാപന പങ്കെടുക്കുകയും വിജയികൾക്കായുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ്‌ രവികുമാർ അറിയിച്ചു.