മുടപുരം: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി സമഗ്ര പുരയിട കൃഷി വികസനം പദ്ധതി പ്രകാരം 20 സെന്റ് സ്ഥലമുള്ള ഒരാൾക്ക് ഹൈബ്രിഡ് പച്ചക്കറിത്തൈകൾ 200 എണ്ണം,വേപ്പിൻ പിണ്ണാക്ക് 100 കിലോ,കുറ്റി കുരുമുളക് 20 എണ്ണം,ടി.സി വാഴ 100 എണ്ണം,ദീർഘകാല പച്ചക്കറിത്തൈകൾ - 28 എണ്ണം,തേനീച്ച കൂടും കോളനിയും -1 എണ്ണം,വാഴക്കന്ന് 15 എണ്ണം,1000 രൂപ വിലയുള്ള ഇടവിള കിറ്റ് എന്നിവ സബ്‌സിഡി നിരക്കിൽ നൽകും.ലിസ്റ്റിലുള്ള 50 പേർക്കാണ് ആദ്യം ലഭിക്കുന്നത്.1700 രൂപ കൃഷിഭവനിൽ അടയ്ക്കണമെന്ന് അഴൂർ കൃഷി ഓഫീസർ അറിയിച്ചു.