തിരുവനന്തപുരം: പാലക്കാട്, കൊല്ലം ജില്ലകളിൽ ഇന്ന് താപനില 38 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. മറ്റു പലയിടത്തും രണ്ടുമുതൽ നാല് ഡിഗ്രിവരെ ചൂട് ഉയരാം.
ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാനിടയുണ്ട്.
പ്രതിദിനം ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫേസ്ബുക്കിലൂടെ പൊലീസ് ജാഗ്രതാ നിർദ്ദേശം പങ്കുവച്ചു. രാവിലെ 11മുതൽ വൈകിട്ട് മൂന്നുവരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക, കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാതിരിക്കുക.