
തമിഴ് ഹൊറർ കോമഡി ചിത്രമായ അരൺമനൈയുടെ നാലാംഭാഗവുമായി സംവിധായകൻ സുന്ദർ .സി. തമന്നയും റാഷി ഖന്നയുമാണ് നായികമാർ. ആനന്ദ വികടൻ എന്ന തമിഴ് മാസികയിൽ എത്തിയ ചിത്രങ്ങളാണ് ഇത് എന്ന അടിക്കുറിപ്പിൽ തമന്നയുടെയും റാഷി ഖന്നയുടെയും ഗ്ലാമറസ് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. അരൺമനൈ 4 എന്ന ചിത്രത്തിലെ ചിത്രങ്ങൾ എന്ന പേരിലാണ് വൈറലാകുന്നത്. ഇതുവരെ ഇറങ്ങിയ അരൺമനൈ സീരീസുകൾ ഹിറ്റുകളായിരുന്നു. ആദ്യ ഭാഗത്തിൽ സുന്ദറിനൊപ്പം ഹൻസിയ, ആൻഡ്രിയ, ലക്ഷ്മി റായ് എന്നിവരും രണ്ടാം ഭാഗത്തിൽ ഹൻസിക തന്നെയാണ് പ്രേതമായി എത്തിയത്. മുന്നാം ഭാഗത്തിൽ സുന്ദറിനൊപ്പം റാഷിഖന്ന, ആൻഡ്രിയ ജെറിമീയ, സാക്ഷി അഗർവാൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. നാലാംഭാഗത്തിൽ തമന്നക്കും സാക്ഷിക്കും ഒപ്പം സന്തോഷ് പ്രതാപ് രാമചന്ദ്ര രാജു, ഡൽഹി ഗണേഷ്, യോഗി ബാബു കോവൈ സരള തുടങ്ങി നിരവധി താരങ്ങളാണ് വേഷമിടുന്നത്.