തിരുവനന്തപുരം: തൈക്കാട് ശാന്തികവാടത്തിൽ വൈദ്യുതി വിതരണത്തിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. പാനൽ ബോർഡിലെ തകരാർ മൂലം ഷോർട്ട് സർക്യൂട്ടും സ്പാർക്കിഗും ഉണ്ടാകുന്നത് പതിവായിരുന്നു. ഇന്ന് ഉച്ചയോടെ പണി പൂർത്തിയായേക്കും. നാളെ മുതൽ പ്രവർത്തനം പുനഃരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഇന്നലെ മുതൽ ഇലക്ട്രിക്, ഗ്യാസ് ഫർണസുകളിലെ പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്. നാലു വിറക് ചിതകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമറിൽ നിന്നു ഹൈ ടെൻഷൻ ലൈനിലൂടെ ശ്മശാനത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന പാനൽ ബോർഡിലാണ് തകരാർ കണ്ടെത്തിയത്. നിലവിൽ പാനൽ ബോർഡ് ഒഴിവാക്കി നേരിട്ടാണ് കണക്ഷൻ നൽകിയിരിക്കുന്നത്. ഇത് താത്കാലിക സജ്ജീകരണമാണ്. നഗരസഭ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രോജക്ട് തയ്യാറാക്കിയാണ് നവീകരിക്കുന്നത്.
വിറക് ചിതകളിലൂടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണ്. പുറം കരാറിലൂടെയാണ് ഇവ പ്രവർത്തിക്കുന്നത്. ഇലക്ട്രിക്, ഗ്യാസ് ഫർണസുകൾ മാത്രമാണ് നഗരസഭ നേരിട്ട് നടത്തുന്നത്.