pic1

നാഗർകോവിൽ :തമിഴ്‌നാട്ടിലെ ഡിഎംകെ - കോൺഗ്രസ്‌ സഖ്യത്തെ തമിഴ് ജനത തൂത്തെറിയുമെന്നും, കൊള്ളയടിയാണ് ഡിഎംകെയുടെ രാഷ്ട്രീയ ശൈലിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.കന്യാകുമാരിയിലെ അഗസ്തീശ്വരം വിവേകാനന്ദ കോളേജ് മൈതാനത്തിൽ ഇന്നലെ നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1991-ൽ താൻ ഏകതാ യാത്രയ്ക്ക് വേണ്ടി കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട് കാശ്മീരിലേക്ക് പോയി. ഇപ്പോൾ കശ്മീരിൽ നിന്ന് കന്യാകുമാരിയിൽ എത്തിയിരിക്കുന്നു.രാജ്യത്തെ വിഭജിക്കുന്നത് സ്വപ്നം കാണുന്നവരെ കാശ്മീർ ജനത തൂക്കിയെറിഞ്ഞു അതുപോലെ ഇത്തവണ തമിഴ്നാട്ടിലും സംഭവിക്കും. ഡിഎംകെ -കോൺഗ്രസ് സഖ്യം തമിഴ്നാടിനെ ഒരിക്കലും വികസിത സംസ്ഥാനമാക്കില്ല. .ഇത്തവണ തമിഴ്നാട്ടിലെ ബിജെപിയുടെ പ്രകടനം ഇന്ത്യ സഖ്യത്തെ താറുമാറാക്കും.വികസന പദ്ധതികൾക്കായി ബിജെപി നിലകൊള്ളുന്നു ഇന്ത്യാ സഖ്യമാകട്ടെ അഴിമതിക്ക് വേണ്ടിയും.ബിജെപി ഭരണത്തിൽ ജനങ്ങൾക്കായി 5 ജി കൊണ്ട് വന്നു, ഇന്ത്യാ സഖ്യം 2ജി അഴിമതി കാട്ടി.ബിജെപി ഭരണത്തിൽ നിരവധി വിമാനത്താവളങ്ങൾ നിർമ്മിച്ചു. രാജ്യസുരക്ഷയ്ക്കായുള്ള ഹെലികോപ്റ്ററുകളിൽ ഇന്ത്യാ സഖ്യം അഴിമതി കാട്ടി.

കന്യാകുമാരി ബി.ജെ.പിക്ക് എന്നും സ്നേഹമേ നൽകിയിട്ടുള്ളൂ .ഡിഎംകെ-കോൺഗ്രസ് സഖ്യം ജനങ്ങളെ എങ്ങനെ ചൂഷണം ചെയ്യാമെന്ന് കാത്തിരിക്കുകയാണ്. . കന്യാകുമാരിയിൽ ഉടൻ ഇരട്ട റെയിൽവേ പാളം വരും. മാർത്താണ്ഡം, പാർവതിപുരം ഫ്ലൈ ഓവർ ജനങ്ങൾ ആവശ്യപ്പെട്ടപ്പോൾ ഡിഎംകെ കേട്ടില്ല, ബിജെപി അതും ജനങ്ങൾക്കായി എത്തിച്ചു.

തമിഴ്‌നാടിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാൻ ബിജെപി മുൻനിരയിൽ നിൽക്കുന്നു. ജെല്ലിക്കെട്ട്, നിരോധിച്ചപ്പോൾ ഡിഎംകെ മൗനം പാലിച്ചു. എന്നാൽ ബിജെപി സഖ്യം ഇത് തിരിച്ചെടുത്തു. മോദി ഉള്ളിടത്തോളം തമിഴ് നാടിന്റെ പൈതൃകം സംരക്ഷിക്കും. പുതിയ പാർലമെൻ്റിൽ തമിഴരുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ ചെങ്കോൽ സ്ഥാപിച്ചു. എന്നാൽ ഡിഎംകെ അതവഗണിച്ചു. ശ്രീലങ്കയിൽ നമ്മുടെ മത്സ്യത്തൊഴിലാളികൾക്ക് വധശിക്ഷ വിധിച്ചു. . തൂക്കിലേറ്റപ്പെടുമെന്നും ജീവനോടെ തിരിച്ചുവരില്ലെന്നും അവർ പറഞ്ഞു. താൻ ഉറങ്ങിയിരുന്നില്ല. ഒരു കേടുപാടും കൂടാതെ അവരെ രക്ഷിച്ചു. നമ്മുടെ മത്സ്യത്തൊഴിലാളികൾ എന്തിന് അതിർത്തിയിൽ പോകണം? ആര് ചെയ്ത തെറ്റുകൾക്ക് അവർ ജയിലിൽ കിടക്കണം . തനിക്ക് തമിഴ് പഠിക്കാൻ പറ്റാത്ത പോരായ്മയുണ്ട്. തമിഴിൽ സംസാരിക്കാനാണ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. എക്സിൽ നമോ ആപ്പ് വഴിയാണ് തമിഴിൽ സംസാരിക്കുന്നത്. ഇനി പറയാനാഗ്രഹിക്കുന്നത് ആപ്പ് വഴി തമിഴിൽ പറയാം-മോദി പറഞ്ഞു. മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, നടൻ ശരത് കുമാർ,നടി രാധിക , വിജയധരണി തുടങ്ങിയവർ പങ്കെടുത്തു.