a

ശിവഗിരി : മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ഇന്ന് ശിവഗിരിയിൽ ആശാൻ സ്മൃതി സമ്മേളനവും കവിയരങ്ങും നടക്കും. ദൈവദശകം ശതാബ്ദി സ്മാരക ഹാളിൽ രാവിലെ 11 ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ, ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ തുടങ്ങിയവർ പ്രഭാഷണം നടത്തും.

തല്പരരായ ഏവർക്കും പങ്കെടുക്കാവുന്നതാണ്. കുമാരനാശാന്റെ കൃതികളും ആശാനെപ്പറ്റിയുളള കവിതകളും അവതരിപ്പിക്കാനും അവസരമുണ്ടെന്ന് ശിവഗിരി മഠത്തിൽ നിന്ന് അറിയിച്ചു. വിവരങ്ങൾക്ക് - 9447551499