1

തിരുവനന്തപുരം: കേരള കോൺഗ്രസ് -ബി സംസ്ഥാന സെക്രട്ടറിയായി വാവറമ്പലം സുരേന്ദ്രനെ തിരഞ്ഞെടുത്തു.

പാർട്ടി ചെയർമാൻ കെ.ബി. ഗണേശ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മറ്റി യോഗത്തിന്റേതാണ് തീരുമാനം. അജന്തകുമാർ (എറണാകുളം), വി.പി.ദാസൻ (കണ്ണൂർ) എന്നിവരാണ് മറ്റ് സംസ്ഥാന സെക്രട്ടറിമാർ. യോഗീദാസാണ് ജോയിന്റ് സെക്രട്ടറി. ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ ഡോ.കെ.ജി.മോഹനൻ, ഷാജു , വി.പി.ദാസ് , വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.