highschool-teacher

തിരുവനന്തപുരം: ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ ഒന്നിന് ആരംഭിക്കാനിരിക്കെ ഈസ്റ്റർ പ്രവൃത്തിദിനമാകുമെന്ന ആശങ്കയിൽ അദ്ധ്യാപകർ. ഒന്നിന് മൂല്യനിർണയം ആരംഭിക്കുമ്പോൾ മുന്നൊരുക്ക മീറ്റിംഗുകൾക്കും തയാറെടുപ്പിനുമായി ഈസ്റ്റർ ദിനമായ 31 ന് അദ്ധ്യാപകർ ക്യാമ്പിൽ ഹാജരാകണം.

മാർച്ച് ഒന്നിന് ഹയർ സെക്കൻഡറി പരീക്ഷ തുടങ്ങിയതു മുതൽ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 26 നാണ് ഹയർ സെക്കൻ‌ഡറി പരീക്ഷ തീരുന്നത്. ഈസ്റ്റർ ദിനത്തിൽ ക്യാമ്പിലെത്തേണ്ടി വന്നാൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനാവില്ലെന്ന വിഷമത്തിലാണ് അദ്ധ്യാപകർ.

മൂല്യനിർണയ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് കത്ത് നൽകിയിട്ടുണ്ട്.