thannimathan

വർക്കല: ഇലകമൺ കളത്തറ വാർഡിലെ തണ്ണിമത്തൻ കൃഷി വിളവെടുപ്പ് ഇലകമൺ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആർ.സൂര്യ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ലൈജുരാജ്,വാർഡ് മെമ്പർ സലീനാ കമാൽ,കൃഷി ഓഫീസർ പി.സുബാഷ്,അസി.കൃഷി ഓഫീസർ ജി.അനിൽകുമാർ,കൃഷി അസിസ്റ്റന്റ് ആതിര.എ.ആർ എന്നിവർ പങ്കെടുത്തു.കളത്തറ വാർഡിലെ പച്ചക്കറി കർഷകനായ സജികുമാർ 30 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത തണ്ണിമത്തനാണ് വിളവെടുത്തത്.വിളവെടുത്ത തണ്ണിമത്തൻ ഇലകമൺ എക്കോ ഷോപ്പിലൂടെ വിപണനം ചെയ്യും.