
ആറ്റിങ്ങൽ: ജസ്റ്റിസ് ഡി.ശ്രീദേവി സ്മാരക പുരസ്‌കാരത്തിന് ആറ്റിങ്ങൽ സ്വദേശികളായ രണ്ടുപേർ അർഹരായി.പൊതു പ്രവർത്തന,ജീവകാരുണ്യ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ അഡ്വ.സി.ജെ.രാജേഷ് കുമാറും വിദ്യാഭ്യാസ,സാമൂഹ്യ,ജീവകാരുണ്യ മേഖലകളിലെ പ്രവർത്തന മികവുകൾക്ക് വക്കം പ്രബോധിനി യു.പി.എസിലെ അദ്ധ്യാപികയും മുൻ ബി.ആർ.സി ട്രെയിനറുമായ അജിത ടീച്ചറുമാണ് അർഹരായത്. തിരുവനന്തപുരം പ്രസ് ക്ലബിൽ സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ വച്ച് പന്തളം ബാലൻ ഉപഹാരങ്ങൾ കൈമാറി. വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാം കുമാർ,മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ.രതീഷ് കാളിയാടൻ,ജില്ലാ ശിശുക്ഷേമ സമിതി ചെയർപേഴ്സൺ അഡ്വ.ഷാനിഫാ ബീഗം,കവിയും സാഹിത്യകാരനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ,സി.ജി.എൽ.എസ് ഡയറക്ടർ റോബർട് സാം,ഡോ.പ്രഭാകരൻ പൈയാടകൽ എന്നിവർ പങ്കെടുത്തു.