m-g-university

തിരുവനന്തപുരം: എം.ജി സർവകലാശാലയ്ക്ക് നാക് (ദേശീയ അക്രഡിറ്റേഷൻ കൗൺസിൽ) എ++ ഗ്രേഡ് ലഭിച്ചതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു. 3.61 സ്കോറുണ്ട്. നേരത്തേ കേരള സർവകലാശാലയ്ക്ക് എ++ ഉം കാലിക്കറ്റ്, കുസാറ്റ്, സംസ്കൃത വാഴ്സിറ്റികൾക്ക് എ+ ഗ്രേഡും ലഭിച്ചിരുന്നു. ടൈംസ് റാങ്കിംഗിൽ 500നുള്ളിൽ എം.ജി ഇടം പിടിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരള മോഡലിനുള്ള അംഗീകാരമാണിതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

കോളേജുകൾക്കുള്ള എൻ.ഐ.ആർ.എഫ് റാങ്കിംഗിലും സംസ്ഥാനത്തിനു മികച്ച നേട്ടമുണ്ട്. ആദ്യ 200 റാങ്കിൽ 42കോളേജുകൾ കേരളത്തിൽ നിന്നാണ്. 18കോളേജുകൾക്ക് എ++ഉം 31 കോളേജുകൾക്ക് എ+ ഉം 53 കോളേജുകൾക്ക് എ ഗ്രേഡും ലഭിച്ചു. മികച്ച സെൻട്രലൈസ്ഡ് ലാബുകൾ, ഗവേഷണം, ഗുണമേന്മയുള്ള പ്രബന്ധങ്ങൾ, പേറ്റന്റുകൾ എന്നിവയാണ് എം.ജിയെ ഉയർന്ന ഗ്രേഡിനർഹമാക്കിയത്.