തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ കേസ് നടത്താൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 2020ൽ സുപ്രീംകോടതിയിൽ സർക്കാർ ഒറിജിനൽ സ്യൂട്ട് ഫയൽ ചെയ്തിരുന്നു. നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് തുടർനടപടികൾക്ക് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കിയത്.