നെടുമങ്ങാട് : നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. ഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സിന്ധു സ്വാഗതം പറഞ്ഞു.സ്കിൻ സ്പെഷ്യലിസ്റ്റ്,പീഡിയാട്രിക്,ജനറൽ മെഡിസിൻ,ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ വിവിധ ക്യാമ്പുകളിൽ പങ്കെടുക്കും.