ആര്യനാട്:എന്റെ ബൂത്ത് എന്റെ അഭിമാനം ഐക്യജനാധിപത്യ മുന്നണി കോട്ടയ്ക്കകം ബൂത്ത് സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് വിനോയ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹൻ,മണ്ഡലം പ്രസിഡന്റ് പുളിമൂട്ടിൽ ബി. രാജീവൻ,മുൻ ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ,എസ്.കെ.രാഹുൽ,അഭിജിത് കുര്യാത്തി,അരവിന്ദ്,അനന്തു.ജി.കൃഷ്ണൻ,ശ്രീജ,ദീപ എന്നിവർ പങ്കെടുത്തു.സി.പി.ഐയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന ഗീതുവിനെയും സിന്ധുവിനെയും സ്വീകരിച്ചു.ഇലക്ഷൻ കമ്മിറ്റി കൺവീനറായി സിദ്ധാർത്ഥനെയും ജോയിന്റ് കൺവീനർമാരായി ആദർശ്, രതീഷ്,ദിലീപ് കുമാർ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.