തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് വൈകിട്ട് 5ന് നടക്കുന്ന ഗുരുപൂജയോടെ ആരംഭിക്കും. ഇന്ന് രാവിലെ 4.20ന് ദേവിയെ പള്ളിയുണർത്തും. 4.30ന് നിർമ്മാല്യദർശനം, വൈകിട്ട് 7ന് ഭഗവതിസേവ, 7.45ന് പുഷ്പാഭിഷേകം, 9.30ന് അത്താഴപൂജ, 11ന് നട അടയ്ക്കും. വൈകിട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. 14-ാമത് കരിക്കകത്തമ്മ പുരസ്കാരം ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥിന് സമ്മാനിക്കും. നടി അമ്പിളി ദേവി കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. 21ന് രാവിലെ 8.40ന് ദേവിയെ തങ്കരഥത്തിൽ പുറത്തെഴുന്നള്ളിക്കും. ഏഴാം ഉത്സവദിവസമായ 22ന് രാവിലെ 10.15ന് പൊങ്കാല. ഉച്ചയ്ക്ക് 2.15ന് നിവേദിക്കും. രാത്രി 7.45ന് പുഷ്പാഭിഷേകം. 23ന് രാവിലെ 7.30ന് നട തുറക്കും. രക്തചാമുണ്ഡി, ബാലചാമുണ്ഡി, ശാസ്താവ് എന്നിവരുടെ പുനഃപ്രതിഷ്ഠ 25ന് നടക്കും. ക്ഷേത്രത്തിൽ രണ്ടുവേദികളിലാണ് കലാപരിപാടികൾ അരങ്ങേറുന്നത്. ഒന്നാംവേദിയിൽ ഭജന, ഭക്തിഗാനമേള, ക്ഷേത്രകലകൾ എന്നിവയും രണ്ടാം വേദിയിൽ കലാപരിപാടികളും നടക്കും. 17ന് വൈകിട്ട് 6ന് നടി ലക്ഷ്മി മേനോൻ നയിക്കുന്ന നൃത്തസന്ധ്യ, 8ന് ഉണ്ണിമേനോന്റെ ഗാനമേള,18ന് രാത്രി 10ന് ഗാനമേള, 19ന് വൈകിട്ട് 6ന് കഥകളി, ഭക്തിഗാനമേള, 8ന് ദുർഗാവിശ്വനാഥിന്റെ ഗാനമേള, 20ന് ബിഗ് ബാൻഡിന്റെ വയലിൻ ഫ്യൂഷൻ,മനോജ് ഗിന്നസിന്റെ ഹാസ്യപരിപാടി, 21ന് രാത്രി 8ന് കുച്ചിപ്പുടി, 8.30ന് രഞ്ജു ചാലക്കുടിയുടെ ഗാനമേള, 22ന് രാത്രി 9ന് ശാലുമേനോന്റെ വിശ്വൽ ഡ്രാമ എന്നിവ നടക്കും.