
മലയിൻകീഴ് : ഊരൂട്ടമ്പലം ഗവ.എൽ.പി.സ്കൂളിൽ ഐ.ബി.സതീഷ്.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഒഫ് മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് കെ.ആർ.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ മാറനല്ലൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റോ വർഗീസ്,ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ.ശ്രീകുമാർ,ഊരൂട്ടമ്പലം യു.പി സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റുവർട്ട് ഹാരിസ്,ഹെഡ്മാസ്റ്റർ ടി.എസ്.അജി,സൗമ്യ ജോൺ എന്നിവർ സംസാരിച്ചു.