തിരുവനന്തപുരം: സി.കേശവൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പത്രാധിപർ കൗമുദി ബാലകൃഷ്ണന്റെ ജന്മശതാബ്ദി സമ്മേളനം 18ന് വൈകിട്ട് 5.30ന് പ്രസ് ക്ലബിൽ വച്ച് കവി ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. ജന്മശതാബ്ദി ലോഗോ പ്രകാശനം പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. കെ.ബാലകൃഷ്ണന്റെ മാസ്റ്റർപീസുകളായ മുഖപ്രസംഗങ്ങളുടെ ഒരു വാല്യം 'കൗമുദി ബാലകൃഷ്ണന്റെ മുഖപ്രസംഗങ്ങൾ' എന്ന പേരിൽ മാദ്ധ്യമപ്രവർത്തകൻ ,സെബാസ്റ്റ്യൻ പോൾ പ്രകാശനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ആദ്യകോപ്പി സ്വീകരിക്കും. മുൻമന്ത്രിമാരായ ഷിബു ബേബി ജോൺ, മുല്ലക്കര രത്നാകരൻ, ബൈജു ചന്ദ്രൻ, ഹാഷിം രാജൻ തുടങ്ങിയവർ പങ്കെടുക്കും.