കാട്ടാക്കട:മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച വികസന വിജ്ഞാന സദസ് കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഇ.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ.അലക്സ് റോയ് അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാഡമി ജില്ലാ എക്സിക്യുട്ടീവംഗം ശോഭരാജ് മുഖ്യപ്രഭാഷണം നടത്തി.ഗ്രന്ഥശാല സെക്രട്ടറി എസ്.രതീഷ് കുമാർ,വൈസ് പ്രസിഡന്റ് എസ്. അനിക്കുട്ടൻ, എസ്.പി. സുജിത്ത്,എ.വിജയകുമാരൻ നായർ,എസ്.ബിന്ദു കുമാരി, അമൃതകൃഷ്ണൻ, എൻ.ഡേവിഡ്,അനഘ അനിൽ,ടി.ഒ.മനോജ്,എ.കെ.ദിനേശ് തുടങ്ങിയവർ സംസാരിച്ചു.