kavitha

ഹൈദരാബാദ്: ഡൽഹി മദ്യനയത്തിലെ അഴിമതിക്കേസിൽ

തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവും മുൻ എം.പിയുമായ കെ. കവിത അറസ്റ്റിൽ.

പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ശക്തമായ പ്രതിഷേധം വസതിക്കു മുന്നിൽ മണിക്കൂറുകളോളം തുടർന്നെങ്കിലും രാത്രിയോടെ ഡൽഹിക്കുകൊണ്ടുപോയി. വൈകിട്ട് ആറോടെ ഇ.ഡിയാണ് അറസ്റ്റ് ചെയ്തത്.

അവിടെ നിന്നെത്തിയ ഇ.ഡി, ഇൻകംടാക്സ് ഉദ്യോഗസ്ഥരുടെ പത്തംഗ സംഘം ഹൈദരാബാദ് ബഞ്ചാറാ ഹിൽസിലെ വസതിയിൽ മണിക്കൂറുകളോളം റെയ്ഡ് നടത്തി.

. മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ഇ.ഡി നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഇക്കഴിഞ്ഞ ബുധനാഴ്ചവരെ ചോദ്യംചെയ്യൽ പാടില്ലെന്ന് കോടതി നിർദേശം ഉണ്ടായിരുന്നു.ഇന്നലെ കേസ് പരിഗണിച്ചെങ്കിലും 19ലേക്ക് മാറ്റി. തൊട്ടുപിന്നാലെയാണ് റെയ്ഡും അറസ്റ്റും ഉണ്ടായത്. ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ ബി.ആർ. എസിന് ഇതു കനത്ത ആഘാതമായി. സംസ്ഥാന ഭരണം കോൺഗ്രസിന്റെ കൈകളിലുമാണ്.

നിയമസഭാ കൗൺസിൽ അംഗമായ (എം.എൽ.സി) കവിതയുടെയും ഭർത്താവ് ഡി.അനിൽകുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു റെയ്ഡ്. കവിതയെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് സഹോദരനും ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റുമായ കെ.ടി രാമറാവുവും ബന്ധുവായ ടി.ഹരീഷ് റാവുവും വസതിയിലെത്തി. ട്രാൻസിറ്റ് വാറണ്ട്കാട്ടിയാലെ കൊണ്ടുപോകാൻ കഴിയൂ എന്ന് ഇരുവരും ശഠിച്ചെങ്കിലും ഫലമുണ്ടായില്ല.

കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇ.ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യവിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിനു പിന്നിൽ നൂറു കോടിയുടെ എങ്കിലും അഴിമതി നടന്നെന്നാണ് ഇ.ഡി പറയുന്നത്. കവിതയുമായി ബിസിനസ് ബന്ധമുള്ള വ്യവസായി ശരത് റെഡ്ഢി, വൈ.എസ്.ആർ. കോൺഗ്രസ് എം.പി മഗുന്ത ശ്രീനിവാസുലു റെഡ്ഢി, മകൻ രാഘവ് മഗുന്ത റെഡ്ഢി എന്നിവർക്കും പങ്കുണ്ടെന്ന് ഇ.ഡി പറയുന്നു.

ശരത് റെഡ്ഢിയും രാഘവ് റെഡ്ഢിയും മാപ്പുസാക്ഷികളായി മാറി.

കേ​ജ്‌​രി​വാ​ൾ​ ​
ഇ​ന്ന് ​കോ​ട​തി​യിൽ
ഹാ​ജ​രാ​വ​ണം​;​
അ​പ്പീ​ൽ​ ​ത​ള്ളി

ന്യൂ​ഡ​ൽ​ഹി​ ​:​ ​ക​വി​ത​ ​അ​റ​സ്റ്റി​ലാ​യ​ ​അ​തേ​ ​മ​ദ്യ​ന​യ​ക്കേ​സി​ൽ​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ൾ​ ​ഇ​ന്ന് ​ഡ​ൽ​ഹി​ ​റോ​സ് ​അ​വ​ന്യു​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​കു​മോ​യെ​ന്ന​തി​ൽ​ ​ആ​കാം​ക്ഷ.​ ​സ​മ​ൻ​സു​ക​ളോ​ട് ​സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന​ ​ഇ.​ഡി​യു​ടെ​ ​ഹ​ർ​ജി​യി​ൽ​ ​കേ​ജ്‌​രി​വാ​ൾ​ ​ഇ​ന്ന് ​നേ​രി​ട്ട് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​മെ​ട്രോ​പൊ​ളി​റ്റ​ൻ​ ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​കേ​ജ്‌​രി​വാൾന​ൽ​കി​യ​ ​അ​പ്പീ​ൽ​ ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ലെ​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ ​ത​ള്ളി.​ ​ഹാ​ജ​രാ​കു​ന്ന​തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക​ണ​മെ​ങ്കി​ൽ​ ​വി​ചാ​ര​ണ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഇ.​ഡി​ ​കൈ​മാ​റി​യ​ ​എ​ട്ട് ​സ​മ​ൻ​സു​ക​ളും​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​നി​ര​സി​ച്ചി​രു​ന്നു.​ ​
ഇ.​ഡി​യു​ടെ​ ​സ​മ​ൻ​സ് ​ല​ഭി​ച്ചാ​ൽ​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന​ത് ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​നി​യ​മ​പ​ര​മാ​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും​ ​അ​ത് ​നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ​ ​പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​മെ​ട്രോ​പൊ​ളി​റ്റ​ൻ​ ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​ ​നേ​ര​ത്തെ​ ​നി​രീ​ക്ഷി​ച്ചി​രു​ന്നു.