
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപാര,വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നൽകിയ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടിയതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. നേരത്തെ ഈമാസം 31 വരെ നീട്ടിയിരുന്നതാണ് വീണ്ടും ദീർഘിപ്പിച്ചത്.