തിരുവനന്തപുരം:അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടി ഓഫീസ് സംഘടനയുടെ വനിതാകമ്മിറ്റിയായ നിർഭയയുടെ ആഭിമുഖ്യത്തിൽ വെള്ളയമ്പലം ജലഭവനിൽ വനിതാ ജീവനക്കാർക്കായി വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു ഉദ്ഘാടനം ചെയ്തു.ഡോ.എസ്.കെ.നിഷാദ് നേതൃത്വം നൽകി.വനിതാ കമ്മറ്റി കൺവീനർ സരിത ഭാധുരി,​കേരള വാട്ടർ അതോറിട്ടി എംപ്ലോയിസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ,അക്വ ജനറൽ സെക്രട്ടറി ഇ.എസ്.സന്തോഷ് കുമാർ, ഗൈനക്കോളജിസ്റ്റ് ഡോ.രോഹിണി,മെഡിക്കൽ ഓഫീസർ ഡോ.അലീഷ ആൻ,​ഫാർമസിസ്റ്റ് നിഷ എന്നിവർ പങ്കെടുത്തു.