തിരുവനന്തപുരം: കോതമംഗലം താലൂക്കിലെ പട്ടയവിതരണത്തിന് ലാൻഡ് റവന്യൂ കമ്മിഷണറുടെ ശുപാർശപ്രകാരം ഒരുവർഷത്തേക്ക് 17 തസ്തികകൾ താത്കാലികമായി സൃഷ്ടിച്ചു. ഒരു സ്പെഷ്യൽ ഓഫീസും അനുവദിച്ചിട്ടുണ്ട്.

തഹസിൽദാർ (1), ഡെപ്യൂട്ടി തഹസിൽദാർ/ജൂനിയർ സൂപ്രണ്ട് (1), റവന്യൂ ഇൻസ്പെക്ടർ (2), ക്ലാർക്ക്/വി.എ (6), സർവെയർ (4), ചെയിൻമാൻ (ദിവസവേതനം, 2), ഓഫീസ് അറ്റൻഡന്റ് (1) എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്.