വിതുര:വിതുര വികസനസമിതി സംഘടിപ്പിക്കുന്നവിതുരഫെസ്റ്റ് 2024 മേയ് 1 മുതൽ 10 വരെ നടക്കും. സംഘാടക സമിതിയോഗം വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദിന്റെ അദ്ധ്യക്ഷതയിൽ കൂടി

എസ്.സതീഷ് ചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു.

മുൻ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.വിനോദ് കുമാർ, ബി ജെ പി വിതുര ഏരിയകമ്മിറ്റി പ്രസിഡന്റ് ജെ.എസ്.സുരേഷ് കുമാർ, ബി.ജെ.പി ആനപ്പാറ ഏരിയ കമ്മിറ്റി പ്രസിഡന്റ് സി.എസ്.അരുൺകുമാർ, മരുതാമല വാർഡ് മെമ്പർ ജി.ഗിരീഷ് കുമാർ, ചെറ്റച്ചൽവാർഡ് മെമ്പർ സുരേന്ദ്രൻനായർ, വ്യാപാരിവ്യവസായിഏകോപനസമിതി പ്രസിഡന്റ് എം എസ്.രാജേന്ദ്രൻ, പൊട്ടൻചിറ ശ്രീകുമാർ, പള്ളിത്തറരാജൻ,സിയാദ് ചായം,അബ്ദുൽകരീം,വിതുരവികസനസമിതി അംഗങ്ങളായ മണ്ണറ വിജയൻ,പൂതംകുഴി ചന്ദ്രൻ,വിതുര റഷീദ്,ബെർലിൻ ബെഞ്ചമിൻ, തിരുമംഗലംമുരുകേശൻ,ശ്രീകണ്ഠൻ നായർ,സജേക്ക്, എൻ.അശോകൻ,സാജൻകാവുവിള,മധുമോഹനൻനായർ,എന്നിവർപങ്കെടുത്തു.. സ്വാഗതസംഘം ചെയർമാനായി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എം എസ് രാജേന്ദ്രനെയും വൈസ് ചെയർമാൻമാരായി ജെ.എസ്.സുരേഷിനെയും സിയാദ് ചായം എന്നിവരെയും തിരഞ്ഞെടുത്തു. സ്വാഗതസംഘയോഗംഇന്ന് വൈകിട്ട് 4ന് വിതുരപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.