മലയിൻകീഴ് : ശ്രീനാരായണ ഗുരുദേവനാൽ 1906-ൽ സ്ഥാപിതമായ അണപ്പാട് ഭജനമഠം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോൽസവം 20 മുതൽ 25 വരെ നടക്കും.രാവിലെ 5ന് മഹാഗണപതിഹോമം,ഗുരുപൂജ,വിശ്വശാന്തിഹോമം,പാലികാപൂജ,8 ന് ശിവേലി എഴുന്നള്ളത്ത്,10.30.ന് ഗുരുപൂജ,നവകം,പഞ്ചഗവ്യവും ആടി മദ്ധ്യാഹ്നപൂജ,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകിട്ട് 6. ന് തിരുവാതിര,രാത്രി 7.ന് പ്രഭാഷണം,തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധന,തൃക്കൊടിയേറ്റ്, ഉൽസവകൊടിയേറ്റ് സദ്യ,8.40 ന് ഭഗവതിസേവ,കാഴ്ചശീവേലി,കൊടിമര ചുവട്ടിൽ നിറപറ.21 ന് രാവിലെ 5.ന് മഹാഗണപതിഹോമം,ഗുരുപൂജ,ത്രികാലപാലികാ പൂജ,കൊടിമരപൂജ,8 ന് ശീവേലി എഴുന്നള്ളത്ത്,10.30 ന് ഗുരുപൂജ,നവകവും പഞ്ചഗവ്യവും ആടി മദ്ധ്യാഹ്നപൂജ,11.ന് ആയില്യ ഊട്ട്,ഉച്ചയ്ക്ക്12.30 ന് അന്നദാനം,വൈകുന്നേരം 6.15 ന് ഗുരുപൂജ,6.45 ന് ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം,8 ന് പുറത്തെഴുന്നള്ളത്ത്.22.ന് രാവിലെ 5 ന് മഹാഗണപതിഹോമം,ഗുരുപൂജ,8 ന് ശീവേലി എഴുന്നള്ളത്ത്,ഉച്ചയ്ക്ക്12.30 ന് അന്നദാനം,വൈകുന്നേരം 5.30 ന് ഭജന,6.15 ന് ഗുരുപൂജ,6.45 ന് ദീപാരാധന,രാത്രി 7.30 ന് കവിയരങ്ങ്.23 ന് രാവിലെ 5 ന് മഹാഗണപതിഹോമം,ഗുരുപൂജ,8 ന് ശീവേലി എഴുന്നള്ളത്ത്,10.30 ന് ഗുരുപൂജ,നവകവും പഞ്ചഗവ്യവും ആടി മദ്ധ്യാഹ്നപൂജ,ഉച്ചയ്ക്ക്12.30 ന്അന്നദാനം,വൈകിട്ട് 6 ന് സംഗീതസുധ,രാത്രി 8.ന് കൈകൊട്ടിക്കളി.24 ന് രാവിലെ 8.ന് ശീവേലി എഴുന്നള്ളത്ത്,8.10 മുതൽ ശ്രീമദ്നാരായണീയജ്ഞാന യജ്ഞം,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകിട്ട് കാവടി ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിച്ചേരും തുടർന്ന് ദീപാരാധന,കാവടി അഭിഷേകം,9.30 ന് തമ്പുരാന് വലിയ പടുക്ക.25 ന് രാവിലെ 6 ന് കണികാണിക്കൽ,6.45 ന് ഗുരുപൂജ,മഹാഗണപതിഹോമം,8.ന് ശീവേലി എഴുന്നള്ളത്ത്,8.30 മുതൽ പ്രതിഷ്ഠാ വാർഷിക പൂജാകലശാഭിഷേകം,വിശേഷാൽ ഗുരുപൂജ,മദ്ധ്യാഹ്നപൂജ,ഉച്ചയ്ക്ക് 12.30 ന് അന്നദാനം,വൈകിട്ട് 5.30 ന് നാമസംഗീതാർച്ചന,രാത്രി 7 ന് ദീപാരാധന തുടർന്ന് അഗ്നികാവടി,കാവടി അഭിഷേകം,കളഭാഭിഷേകം,9 ന് തിരുആറാട്ട്.