നെയ്യാറ്റിൻകര:ആയുർ കർമ്മപദ്ധതിയുടെ ഭാഗമായി അരുവിപ്പുറം ആയയിൽ ഗവൺമെന്റ് ആയുർവേദ ഡിസ്പെറിയിൽ ഒ.പി ലെവൽ പഞ്ചകർമ്മ ചികിത്സ നടത്തുന്നതിനുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു.ശിലാഫലകത്തിന്റെ അനാച്ഛാദനം പാറശാല എം.എൽ.എ സി.കെ.ഹരീന്ദ്രൻ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എസ്.എസ് ശ്രീരാഗ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.ബിന്ദു,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.രജികുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ടി.ഷീലകുമാരി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ്.എ എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗ്ലാഡി ഹാൽവിൻ മുഖ്യപ്രഭാഷണം നടത്തി.മെഡിക്കൽ ഓഫീസർ ഡോ.ഇന്ദുലേഖ നന്ദി പറഞ്ഞു.