photo1

പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 10 ദിവസം നീണ്ടു നിൽക്കുന്ന ദേശീയ മഹോത്സവത്തിന് കൊടിയേറി. തന്ത്രി ചേലമറ്റത്തില്ലം വിഷ്ണു ശർമ്മ, ക്ഷേത്രം മേൽശാന്തി കല്ലയം ഹരിനന്ദനം രാജേഷ് പോറ്റി എന്നിവർ നേതൃത്വം നൽകി. ഇന്ന് വിശേഷാൽ പൂജകൾക്കു പുറമേ ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 6ന് വിശേഷാൽ ദീപാരാധന, വിളക്ക്. 6.30 ന് മാായാമാധവം നൃത്തസന്ധ്യ, 8.30 ന് നൃത്താഞ്ജലി, നാളെ രാവിലെ 7 ന് മൃത്യുഞ്ജയഹോമം, ഉച്ചക്ക് 12ന് അന്നദാനം, വൈകുന്നേരം 6.15ന് വിശേഷാൽ ദീപാരാധന വിളക്ക്, രാത്രി 6.30 ന് കൈകൊട്ടി കളി, രാത്രി 8.30ന് നാടകം.പഞ്ചമി പെറ്റ പന്തിരുകുലം.