തിരുവനന്തപുരം: വേനൽ മഴ പോലും പെയ്യാതിരിക്കെ ഇന്ന് കൊല്ലത്തും പാലക്കാട്ടും അത്യുഷ്ണത്തിന് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പകൽ സമയങ്ങളിൽ യാത്ര ചെയ്യുന്നവരും ജോലി ചെയ്യുന്നവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. ചൂട് കൂടുന്നത് കണക്കിലെടുത്ത് സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ തണ്ണീർപന്തലുകളൊരുക്കാൻ മന്ത്രി വി.എൻ.വാസവൻ നിർദ്ദേശിച്ചു.