
ആറ്റിങ്ങൽ:ചെറുവള്ളിമുക്ക് കുന്നുംപുറത്ത് വീട്ടിൽ വി.ബാബു (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് ഷിബി ഭവനത്തിൽ. എസ്. എൻ. ട്രസ്റ്റ് മെമ്പർ, മുൻ മന്ത്രി വക്കം പുരുഷോത്തമന്റെ പേഴ്സണൽ സ്റ്റാഫംഗം, റിട്ടേഡ് ഡെപ്യൂട്ടി തഹസിൽദാർ .മുൻ കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് , മുൻ ആറ്റിങ്ങൽ ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ്, മുൻ പുരവൂർ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ. ഷേർളി, മക്കൾ:. ഷിബി, ഷിനു(ബാങ്ക് ഓഫ് ബറോഡ ).മരുമക്കൾ:. റിജു,(ഐ.ബി), ഡോ:രോഹിണി പ്രകാശ്.