
ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്നത് തടയുന്നതിന് 15 വാർഡുകളിലും പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്നതിനുള്ള ബോട്ടിൽ ബൂത്തുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശാലിനി,അസിസ്റ്റന്റ് സെക്രട്ടറി എസ്.സനൽകുമാർ,ഹെൽത്ത് ഇൻസ്പെക്ടർ നസീറ തുടങ്ങിയവർ പങ്കെടുത്തു.പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും വലിച്ചെറിയുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ചുള്ള വിവരങ്ങളോ ചിത്രങ്ങളോ വീഡിയോകൾ തുടങ്ങിയവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി തുടങ്ങിയവരുടെ ഫോൺ നമ്പറുകളിലേക്ക് അയച്ച് നൽകുന്നവർക്ക് 2500 പാരിതോഷികം നൽകുമെന്നും സെക്രട്ടറി അറിയിച്ചു.