ss

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ഗോട്ടിൽ തൃഷയും. അതിഥി വേഷത്തിൽ ഗാനരംഗത്താണ് തൃഷ പ്രത്യക്ഷപ്പെടുന്നത്. വിജയ് ചിത്രം ലിയോയിൽ തൃഷ ആയിരുന്നു നായിക. ഗോട്ടിൽ തൃഷയുടെ രംഗങ്ങൾ നേരത്തേ ചിത്രീകരിച്ചിരുന്നു. അജിത്ത് നായകനായ മങ്കാത്ത ആയിരുന്നു തൃഷ ഒടുവിൽ അഭിനയിച്ച വെങ്കട് പ്രഭു ചിത്രം. 13 വർഷങ്ങൾക്കുശേഷം വീണ്ടും തൃഷ വെങ്കട് പ്രഭു ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്. ഗോട്ടിന്റെ ക്ളൈമാക്സ് ചിത്രീകരണം നാളെ തിരുവനന്തപുരത്ത് ആരംഭിക്കും. 15 ദിവസത്തെ ചിത്രീകരണത്തോടെ ഗോട്ട് പൂർത്തായാകും . വിജയ് നാളെ രാത്രി എത്തിച്ചേരും.ചിത്രത്തിലെ അഭിനേതാവായ പ്രഭുദേവ ഇന്നലെ കേരളത്തിൽ എത്തി . ചോറ്റാനിക്കര ക്ഷേത്രത്തിൽ പ്രഭുദേവ ദർശനം നടത്തുകയും ചെയ്തു. പ്രശാന്ത്, അജ്മൽ, ജയറാം, സ്നേഹ, ലൈല, വി.ടി. വി.ഗണേഷ്, യോഗി ബാബു, പാർവതി നായർ തുടങ്ങി നീണ്ട താര നിരയുണ്ട്. തെലുങ്ക് താരം മീനാക്ഷി ചൗധരി ആണ് നായിക. ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിലും മീനാക്ഷി ചൗധരി ആണ് നായിക. യുവൻ ശങ്കർ രാജയാണ് ഗോട്ടിന് സംഗീത സംവിധാനം ഒരുക്കുന്നത്. ചിത്രത്തിൽ ഒരു ഗാനം വിജയ് ആലപിക്കുന്നുണ്ട്. ഗോട്ടിന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും വിജയ് ആലപിക്കുന്ന ഗാനം എന്നാണ് റിപ്പോർട്ട്.