benroy

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 13വർഷം കഠിന തടവും 60,000 രൂപ പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ വിധിച്ചു.പാപ്പനംകോട് മലമേൽക്കുന്ന് തെക്കേക്കര വീട്ടിൽ നിന്ന് കാട്ടാക്കട മംഗലയ്ക്കൽ ഊറ്റുകുഴി റാണി വില്ലയിൽ താമസിക്കുന്ന ബെൻറോയി ഐസക്കിനെയാണ്(45) ശിക്ഷിച്ചത്.

പിഴത്തുക ഒടുക്കിയില്ലെങ്കിൽ പത്ത് മാസം അധിക തടവ് അനുഭവിക്കണമെന്നും 50,000രൂപ അതിജീവിതയ്ക്ക് നൽകണമെന്നും വിധിയുണ്ട്.2014 ഡിസംബർ 11നായിരുന്നു സംഭവം.

മുടവൻമുകളിലെ വാടക വീട്ടിൽ വച്ച് പെൺകുട്ടിയുടെ മാതാവ് പ്രസവത്തിനായി ആശുപത്രിയിലായിരുന്ന സമയത്തായിരുന്നു പീഡനം.തുടർന്ന് 2018ലും 201ലും പ്രതി കുട്ടിയെ പീഡിപ്പിച്ചു.മറ്റൊരു കേസിൽ പ്രതി അറസ്റ്റിലായപ്പോഴാണ് കുട്ടി അമ്മയോട് സംഭവം പറയുന്നത്. ചൈൽഡ്ലൈനിൽ അറിയിച്ചതിനെ തുടർന്ന് കാട്ടാക്കട പൊലീസ് കേസെടുക്കുകയായിരുന്നു. കാട്ടാക്കട ഇൻസ്പെക്ടർമാരായിരുന്ന ജി.സുനിൽകുമാർ,ഡി.ബിജുകുമാർ എന്നിവരടങ്ങിയ സംഘമാണ് കുറ്റപത്രം നൽകിയത്.. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് ഹാജരായി.