കല്ലമ്പലം:വടശ്ശേരിക്കോണത്ത് തെരുവ് നായയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്.ചാവരുകാവിന് സമീപം കോട്ടുതല വീട്ടിൽ എസ്.മിനിക്കാണ് (49) പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രി 9ഓടെ വീടിന് പുറത്ത് ഇറങ്ങിയപ്പോൾ ഓടി വന്ന നായ പുറത്ത് ചാടിക്കയറി കടിക്കുകയായിരുന്നു.നെഞ്ചിന് പരിക്കേറ്റ മിനി ആശുപത്രിയിൽ ചികിത്സ തേടി.
സമീപത്തെ മറ്റ് നായ്ക്കളെയും ഈ നായ കടിച്ചതായി നാട്ടുകാർ പറഞ്ഞു.പേപ്പട്ടിയാണോയെന്നും സംശയിക്കുന്നു.കടിച്ച നായ വടശ്ശേരിക്കോണം പ്രദേശത്ത് ഇപ്പോഴും കറങ്ങി നടക്കുന്നതായി പരിസരവാസികൾ സംശയിക്കുന്നു.അതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ അറിയിച്ചു.