നിലമാംമൂട്: പുന്നാക്കരക്കാവ് ശ്രീ ഈശ്വരഭൂതത്താൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം 19ന് നടക്കും.തുടങ്ങി 23ന് സമാപിക്കും.രാവിലെ 4. 50ന് പള്ളിയുണർത്തൽ,അഭിഷേകം,ഉഷപൂജ,ഗണപതിഹോമം,നവശക്തി ഹോമം, ദ്രവ്യകലശാഭിഷേകം,വൈകിട്ട് 6ന് ദേവി പൂജ, തുടർന്ന് അലങ്കാര ദീപാരാധന,7ന് പുഷ്പാഭിഷേകം,19ന് വൈകിട്ട് 7.30ന് മെഗാതിരുവാതിര,8. 30ന് കലാപരിപാടികൾ, 20ന് രാവിലെ 7ന് മൃതൃഞ്ജയ ഹോമം,11ന് 101 കുടം ജലാഭിഷേകം, രാത്രി 8. 30ന് കുട്ടികളുടെ കലാപരിപാടികൾ, 21ന് രാവിലെ 10. 30ന് ആയില്യപൂജ, നാഗരൂട്ട്, 9ന് കലാപരിപാടികൾ, 22ന് രാത്രി 9ന് ഗാനമേള 23ന് രാവിലെ 8. 45ന് സമൂഹ പൊങ്കാല, 11. 50ന് പൊങ്കാല നിവേദ്യം, രാത്രി 7.30ന് ഉത്സവപൂജ, രാത്രി 9ന് നൃത്തഅരങ്ങേറ്റവും വിവിധ കലാപരിപാടികളും.