വെള്ളറട: തെക്കൻകുരിശുമലയിൽ ഒന്നാംഘട്ട തീർത്ഥാടനത്തിന് ഇന്ന് കൊടിയിറങ്ങും.ഇക്കഴിഞ്ഞ 10നാണ് തീർത്ഥാടനം ആരംഭിച്ചത്.കനത്ത വേനൽച്ചൂടിലും പതിനായിരങ്ങളാണ് മലകയറിയത്. വിവിധ ഇടവകകളിൽ നിന്ന് മരക്കുരിശുമായി വിശ്വാസികൾ മല കയറാനെത്തിയിരുന്നു.ഇന്നലെ സംഗമവേദിയിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് പാറശാല രൂപത മെത്രാൻ ഡോ.തോമസ് മാർ യൗസോബിയോസ് മുഖ്യകാർമ്മികത്വം വഹിച്ചു.തുടർന്ന് തീർത്ഥാടന സമ്മേളനം നടന്നു.സമ്മേളനത്തിൽ പുരസ്കാരങ്ങളും വിതരണം ചെയ്തു.

ഇന്ന് വൈകിട്ട് 4ന് സംഗമവേദിയിലും നെറുകയിലും സമാപന സമൂഹ ദിവ്യബലി നടക്കും.സംഗമവേദിയിൽ നടക്കുന്ന ദിവ്യബലിക്ക് കുരിശുമല ഡയറക്ടർ ഡോ.വിൻസെന്റ് കെ.പീറ്റർ മുഖ്യകാർമ്മികത്വം വഹിക്കും.വൈകിട്ട് 5.30ന് നടക്കുന്ന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹൻ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 7ന് തീർത്ഥാടന പതാകയിറക്കുന്നതോടുകൂടി ഒന്നാംഘട്ട തീർത്ഥാടനത്തിന് സമാപനമാകും. രണ്ടാംഘട്ട തീർത്ഥാടനം 28, 29 പെസഹവ്യാഴം, ദു:ഖവെള്ളി ദിവസങ്ങളിലായി നടക്കും.