
പൂവാർ: പുതിയതുറ സെന്റ് നിക്കോളാസ് (കൊച്ചെടത്വ) ദേവാലയത്തിൽ 26 മുതൽ മേയ് 5വരെ നടക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ ആലോചനസമിതി യോഗം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പ്രതിനിധികൾ,ഇടവക കമ്മിറ്റി അംഗങ്ങൾ,ഉത്സവ കമ്മിറ്റി അംഗങ്ങൾ,മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.ഇടവക സെക്രട്ടറി സിസിലി എഡ്ഗർ സ്വാഗതം പറഞ്ഞു.ഇടവക വികാരി ഫാ.ഗ്ലാഡിൻ അലക്സ് മാർഗനിർദ്ദേശങ്ങൾ വിശദീകരിച്ചു.തിരുനാൾ ദിനങ്ങളിൽ കെഎസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ നടത്തും.ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ഇവിടേയ്ക്കും തിരിച്ചും സർവീസുകളുണ്ടാകും. കൂടുതൽ വനിതാ പൊലീസിനെ വിന്യസിച്ച് സുരക്ഷയുറപ്പാക്കാനും,ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും ധാരണയായി. പൊതുമരാമത്ത്,വാട്ടർ അതോറിട്ടി,വൈദ്യുതി ബോർഡ് എന്നീ വകുപ്പുകൾ ആവശ്യമായ അറ്റക്കുറ്റപ്പണികൾ ഉടൻ തീർക്കും. എക്സൈസ്,ഫയർഫോഴ്സ്,മെഡിക്കൽ ടീം,ആംബുലൻസ്,ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനങ്ങൾ ഉറപ്പുവരുത്തും.തഹസിൽദാർ,വില്ലേജ് ഓഫീസർ തുടങ്ങിയവർ നേതൃത്വം നൽകും.ഗ്രാമപഞ്ചായത്തും,ജനപ്രതിനിധികളും ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.ബ്ലോക്ക് പ്രസിഡന്റ് റാണി,കരിങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡ സൈമൺ,സഹവികാരി ഫാ.വിനീത് പോൾ,ഇടവക ഫൈനാൻസ് സെക്രട്ടറി തോമസ് ലോപ്പസ്,ഉത്സവ കൺവീനർ പുഷ്പം ക്ലീറ്റസ്,സെക്രട്ടറി ജോസ് മൈക്കിൾ,ജില്ലാപഞ്ചായത്ത് അംഗം സി.കെ.വത്സലകുമാർ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവൻ എബ്രഹാം,ബ്ലോക്ക് മെമ്പർ ജനറ്റ് ദാസ്,വാർഡ് മെമ്പേഴ്‌സ് പുഷ്പം സൈമൺ,ജോണി ജൂസ ഡെൽഫി ജോസ്,പ്രഭാ,ധനലക്ഷ്മി,സുനിതകുമാരി,എൽബറി എന്നിവർ പങ്കെടുത്തു.