
പാറശാല: പാറശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ ഡയാലിസ് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വീണാജോർജ് ഓൺലൈനായി നിർവഹിച്ചു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ മുഖ്യപ്രഭാഷണം നടത്തി.പി.ഡബ്ല്യു.ഡി എ.ഇ പ്രിമി റിപ്പോർട്ട് അവതരിപ്പിച്ചു.അഡിഷണൽ ഡി.എം.ഒ ഡോ.അനിൽ പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ,പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത,വൈസ് പ്രസിഡന്റ് ആർ.ബിജു,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്.ആര്യദേവൻ,വിനിതകുമാരി,ബ്ലോക്ക് മെമ്പർമാരായ വൈ.സതീഷ്,രാഹിൽ ആർ.നാഥ്,ടി.കുമാർ,ആദർശ്,സോണിയ,ഗ്രാമപഞ്ചായത്ത് അംഗം എം.സുനിൽ,ആശുപത്രി സൂപ്രണ്ട് ഡോ.നിത എസ്.നായർ,അഡ്വ.അജയകുമാർ,പുത്തൻകട വിജയൻ,മധു,ജഗദീശൻ,പാറശാല വിജയൻ,ജസ്റ്റിൻ എന്നിവർ സംസാരിച്ചു.