ചേരപ്പള്ളി : എസ്.എൻ.ഡി.പി യോഗം പറണ്ടോട് അയിത്തി കുമാരനാശാൻ സ്മാരക ശാഖയിൽ വനിതാസംഘം രൂപീകരിച്ചു.ആര്യനാട് യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുനിടീച്ചർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുബിൻ പ്രസാദ് അദ്ധ്യക്ഷനായി. വനിതാസംഘം യൂണിയൻ സെക്രട്ടറി ശ്രീലത, വൈസ് പ്രസിഡന്റ് അനിതാ സുശീലൻ, യൂണിയൻ അംഗം ശ്രീജ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ശ്രീജയ (പ്രസിഡന്റ്),ശാലിനി (വൈസ് പ്രസിഡന്റ്),സൗമ്യ (സെക്രട്ടറി),പ്രസീത (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.