ആറ്റിങ്ങൽ: കെ-ടെറ്റ് പരീക്ഷയിൽ 2023 ഒക്ടോബറിൽ വിജയികളായവരുടെ സർട്ടിഫിക്കറ്റ് പരിശോധന 19 മുതൽ 25 വരെ ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. പരീക്ഷാ വിജയികൾ കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, യോഗ്യത സർട്ടിഫിക്കറ്റുകളുടേയും മാർക്ക് ലിസ്റ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാക്കേണ്ടതാണ്. ബി.എഡ്, ഡി.ഇ എൽ.ഇ.ഡി എന്നിവയുടെ അസൽ/പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ലഭ്യമായതിന് ശേഷം സർട്ടിഫിക്കറ്റ് പരിശോധന നടത്തിയാൽ മതിയാകും. 19ന് രാവിലെ 10 മുതൽ രജിസ്റ്റർ നമ്പർ 129867 മുതൽ 130770 വരെയും, 20ന് രാവിലെ10 മുതൽ 230251 മുതൽ 230768 വരെയും, 21 ന് രാവിലെ 10 മുതൽ 230772 മുതൽ 231194 വരെയും, 22ന് രാവിലെ 10 മുതൽ 330825 മുതൽ 331270 വരെയും, 23 ന് രാവിലെ10 331274 മുതൽ 331656 വരെയും, 25 ന് രാവിലെ10 മുതൽ 415944 മുതൽ 416356 വരെയും നടക്കും.