തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ച് ഉത്തരവായി. 2021 ജനുവരി ഒന്നിനു പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാർക്ക് അതിന് ആനുപാതികമായി 5% വർദ്ധനവുണ്ടാകും. പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാർക്ക് വർദ്ധന 8% ആയിരിക്കും. സഹകരണസ്ഥാപനങ്ങളുടെ അവസാനത്തെ ശമ്പളപരിഷ്‌കരണത്തിൽ 45 ശതമാനം ക്ഷാമബത്തയാണ് അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചത്.