m-v-govindan

തിരുവനന്തപുരം: പ്രതീക്ഷിച്ച സമയത്താണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും കേരളത്തിൽ ഭരണാനുകൂല തരംഗം ഉണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. 20 സീറ്റിലും ഇടതുപക്ഷം ജയിക്കും. തിരഞ്ഞെടുപ്പ് വിജയത്തിനായി മുഴുവൻ കരുത്തും ഉപയോഗിച്ച് പ്രവർത്തിക്കും. എൽ.ഡി.എഫിന്റെ പ്രധാന എതിരാളി യു.ഡി.എഫാണ്. കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. ബി.ജെ.പിക്ക് ഇത്തവണയും കേരളത്തിൽ സീറ്റ് കിട്ടില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മോദിക്ക് അത് മനസ്സിലാകും. കേരളത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ വരവ് വെറുതെയാകും. കഴിഞ്ഞ തവണത്തെ വോട്ടു പോലും ബി.ജെ.പിക്ക് ഇത്തവണ ലഭിക്കില്ല.