
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിൽ കോഴ ആരോപണം നേരിട്ട വിധികർത്താവ് പി.എൻ. ഷാജി ജീവനൊടുക്കിയ സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലയോട് വിശദീകരണം തേടും. ഷാജിയുടെ ബന്ധുക്കൾ നീതിയുക്തവും പക്ഷപാതരഹിതവുമായ അന്വേഷണമാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. 19ന് ഗവർണർ രാജ്ഭവനിൽ തിരിച്ചെത്തിയ ശേഷമാവും തുടർനടപടികൾ. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് സർവകലാശാല ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. കോഴയാരോപണം അടക്കമുള്ള വിവാദങ്ങൾ അന്വേഷിക്കാൻ നാലംഗ സമിതിയെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.