a

തിരുവനന്തപുരം: ഗായകൻ ജാസി ഗിഫ്‌റ്റിന് കോലഞ്ചേരിയിലെ കോളേജിലുണ്ടായ ദുരനുഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി ആർ. ബിന്ദു. ''കലാകാരന്മാരെയും സാംസ്കാരിക നായകരെയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ല. ജാസി ഗിഫ്‌റ്റിനുണ്ടായ ദുരനുഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നു ''- സമൂഹമാദ്ധ്യമത്തിൽ മന്ത്രി കുറിച്ചു. ജാസി പാട്ടുപാടുന്നതിനിടെ കോളേജ് പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയതാണ് വിവാദമായത്. ഇതിൽ പ്രതിഷേധിച്ച് ജാസി ഇറങ്ങിപ്പോയിരുന്നു.