ഉഴമലയ്ക്കൽ:തിരുവനന്തപുരം ഡയമണ്ട്സ് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരള സമൂഹിക സുരക്ഷാ മിഷൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്,അൽ ഹിബ ഹോസ്‌പിറ്റൽ തുടങ്ങിയവരുടെ സഹകരണത്തോടെ ഉഴമലയ്ക്കൽ പി. ചക്രപാണി ഓഡിറ്റോറിയത്തിൽ സൗജന്യ തിമിര നേത്ര പരിശോധനയും ജീവിത ശൈലി രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു.
ക്ലബ് പ്രസിഡന്റ് അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസ്ട്രിക്ട് ചെയർപേഴ്സൺ ലയണ്‍ വി.അനിൽ കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ആർ.സുഗതൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ.അനസ്,ഷിബു, ഹെഡ്മിസ്ട്രസ് ജി.ലില്ലി,ലയൺ ദീപു ചന്ദ്രൻ എന്നിവർ സംസാരിച്ചു.