gold

ശംഖുംമുഖം: വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 1.33 കോടിയുടെ സ്വർണവും 4.42 ലക്ഷത്തിന്റെ വിദേശ സിഗരറ്റുകളും തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി.പനച്ചമൂട് സ്വദേശി നിസാം ബദറുദീൻ,വള്ളക്കടവ് സ്വദേശി പീരുമുഹമ്മദ് എന്നിവരെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ അബുദാബിയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന നിസാം 983.43 ഗ്രാമോളം വരുന്ന സ്വർണം മിശ്രിത രൂപത്തിലുള്ള മൂന്ന് ക്യാപ്സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

പിടികൂടിയ സ്വർണത്തിന് 63 ലക്ഷത്തോളം രൂപ വില വരും.വെള്ളിയാഴ്ച രാത്രി അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന പീരുമുഹമ്മദ് 1.08 കിലോയുള്ള സ്വർണം മിശ്രിത രൂപത്തിലുള്ള നാല് ക്യാപ്സ്യൂളകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്.ഇതിന് 69.39 ലക്ഷം വില വരും.