തിരുവനന്തപുരം: സപ്ലൈകോയ്ക്ക് പഞ്ചസാര ഒഴികെയുള്ള സബ്സിഡി സാധനങ്ങൾ നൽകാൻ വിതരണക്കാർ സമ്മതിച്ചന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇരുപതോളം വിതരണക്കാർ ടെൻഡറിൽ പങ്കെടുത്തു. ഈ മാസം അവസാനത്തോടെ എല്ലാ സബ്സിഡി ഇനങ്ങളും വിൽപനശാലകളിൽ എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സപ്ലൈകോ വഴി നൽകുന്ന ശബരി കെ -റൈസ് വിതരണം പുരോഗമിക്കുകയാണ്. ഈ മാസം 13 മുതൽ ഇന്നലെ വരെ 1,33,026 ഉപഭോക്താക്കൾക്കായി 6,62,167 കിലോ അരി വിതരണം ചെയ്തു.