തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ വളർച്ച തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മുഖ്യ പങ്കുവഹിച്ചെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.14-ാമത് കരിക്കകത്തമ്മ പുരസ്കാരം ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥിന് കടകംപള്ളി സുരേന്ദ്രൻ സമർപ്പിച്ചു. കൂട്ടായ പ്രയത്നമാണ് ഐ.എസ്.ആർ.ഒയുടെ വിജയമെന്നും അവാർഡ് ഐ.എസ്.ആർ.ഒ കുടുംബത്തിന് സമർപ്പിക്കുന്നുവെന്നും എസ്.സോമനാഥ് പറഞ്ഞു. നടിയും നർത്തകിയുമായ അമ്പിളി ദേവി കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ,ട്രസ്റ്റ് ട്രഷറർ വി.എസ്.മണികണ്ഠൻ നായർ,വൈസ് പ്രസിഡന്റ് ജെ.ശങ്കരദാസൻ നായർ,ജോയിന്റ് സെക്രട്ടറി പി.ശിവകുമാർ,സെക്രട്ടറി എം.ഭാർഗവൻ നായർ,പ്രസിഡന്റ് ടി.മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു.